Monday, November 16, 2015










"പ്രണയം"

മിഴികളിൽ  മോഹരശ്മിയായുദിക്കുന്നു
ചുണ്ടിലൊരു ചെറുചിരിയായ് വിടരുന്നു
വദനത്തിൽ രാഗവർണ്ണം പടർത്തുന്നു
ഹൃദയത്തിൽ രാഗസുധയായൊഴുകുന്നു
ആത്മരാഗങ്ങളിൽ ശ്രുതിയായലിയുന്ന
നേർത്ത വേണു ഗാനമായതൊഴുകുന്നു
മനസ്സിൽ നിറച്ചാർത്തും മഴത്തുള്ളിക്കനവുമേകീ
മഴവില്ലിൻ ചാരുസ്മിതം  പോൽ മറയുന്നു

അധരത്തിൽ വാക്കുകൾ തിരപോൽ നുരയുന്നു 
മോഹനൊമ്പരം താനേ കവിതയായ് തുളുമ്പുന്നു
 ഒടുവിലൊരുതുള്ളി മിഴിനീരിലലിഞ്ഞണയുന്ന
കനലുപോലെൻ പ്രണയവും കിനാക്കളും
 എങ്കിലും
ഒരു സ്നേഹത്തെന്നലായ്സാന്ത്വന സ്മൃതിയായ്
നീരവ സ്പർശമായ്തഴുകുന്നു എന്നെ നീയിന്നും  
-----------------------------------------------------------------------------------------

ബിന്ദു ടിജി